November 27, 2012

ഗന്ധര്‍വന്‍കാവ്

 
 
 
കുന്നുംപുറത്ത് കാവിലെ ഉത്സവം..!!
 
ഉത്സവത്തിന്റെ രാത്രിയില്‍  ദൂരെ നിന്നും ആ   കുന്ന്‍  കാണുവാന്‍ നല്ല രസമാണ്......
 
അടിവാരത്ത് നിന്നും മലമുകള്‍ വരെ വളഞ്ഞു നീണ്ടു പോകുന്ന മണ്ണ് റോഡ്‌ കണ്ടാല്‍ ഒരു ചിത്രകാരന്റെ കാന്‍വാസില്‍ കണ്ടുമറന്ന മനോഹരമായ  ഒരു ചിത്രത്തെ ഓര്‍മവരും 
 
അന്ന് ആ വഴിക്കരികിലോന്നും കറന്റ് കിട്ടിയിട്ടില്ല....
ആള്‍ താമസവും കുറവ് .....
 
ഉത്സവമായാല്‍ താഴെ മുതല്‍ മലമുകള് വരെ വഴിക്കരികില്‍ വരി വരി യായി ട്യൂബ് ലൈറ്റ് ഇടവിട്ട്‌ മരത്തിന്‍ കൊമ്പില്‍ കെട്ടി വെച്ചിരിക്കും.....!!
ദൂരെ നിന്ന് തന്നെ ജെനരെടോരിന്റെ  ശബ്ദം കേള്‍ക്കാം.....
 
വഴിക്ക്  ഇരുവശവും  കച്ചവടക്കാര്‍ മുന്നേ കൂട്ടി തന്നെ സ്ഥാലം പിടിച്ചിട്ടുണ്ടാവും ... രാത്രിയില്‍ ഒട്ടു മിക്ക കച്ചവടക്കാരുടെ അടുത്തും പെട്രോള്‍മാക്സ് ആയിരിക്കും വെളിച്ചമായി ഉപയോഗിക്കുന്നതു...........
അല്ലെങ്കില്‍ വലിയ മണ്ണെണ്ണ വിലക്ക്....
 
ജിലേബി ഉണ്ടാകുന്നവര്‍......ചെറിയ ചെറിയ ചായക്കടകള്‍  .....ബലൂണും പീപിയൊക്കെയായി കുട്ടികളെ ആകര്‍ഷിക്കാന്‍ ആള്‍ക്കാരുടെ ഇടയിലൂടെ നടക്കുന്ന ചെറു കച്ചവടക്കാര്‍.....
മുത്തുമണി മാലയും കുപ്പിവളയും കരിവളയും എല്ലാമായി മറുനാടന്‍ കുറത്തികള്‍.....
ഭാവി ഭൂതം വര്‍ത്തമാനം എന്ന ബോര്‍ഡും വെച്ച് തത്തമ്മയും ചീട്ടുമായി ചിലര്‍.....കൈ നോട്ടക്കാര്‍......പന്തയം  വെപ്പുകാര്‍ ..

ആ വഴിയിലൂടെ ആ ദേശത്തെയു മറു ദേശത്തെയും ആളുകള്‍ ഒഴുകും.....
 
ജെനെരേടര്‍  ശബ്ദം.......ആളുകളു ടെ കല പില.....കുട്ടികളുടെ ചിരിയും കരച്ചിലും....മലമുകളില്‍ നിന്നുള്ള  വാദ്യമേളം...ഇടക്കിടക്കുള്ള കരിമരുന്നു .... അമിട്ട്.....അങ്ങിനെ എല്ലാം കൂടി ഉത്സവത്തിന്റെ മൂന്നു ദിവസം ഗംഭീരം തന്നെയാണ്....
....................................................
 
കൂട്ടുകാരെല്ലാം കുന്നു കാവിലെ ഉത്സവത്തിനു പോകാന്‍ ഒരുങ്ങുന്നു....
വേഗം ....തയ്യാറായില്ല എങ്കില്‍ അവര് പോക്കളയും
 
"പാറു...... ഒരുങ്ങിയത് മതി"
 
പുറകില്‍ കൂടി വന്നു കണ്ണാടി
തട്ടി പറിക്കാനുള്ള കൂട്ടുകാരിയുടെ ശ്രമത്തിനിടയില്‍ കണ്മഷി
മുഖത്തേക്ക് പടര്‍ന്നു..........
 
ഇപ്പൊ നല്ല ശേലായി    ട്ടോ .!!................
 
പിന്‍ വശത്ത് കൂടെ പതുങ്ങി വരുന്ന  കൂട്ട്കാരിയെ  അവള്‍ കണ്ണാടി യിലൂടെ കണ്ടിരുന്നു.....
 
"വല്ലാതെ ഒരുങ്ങണ്ടാ.....ഗന്ധര്‍വന്‍  കാടിനടുതൂടെ പോകാനുള്ളതാ.....".എന്ന അവളുടെ കളിയാക്കല്‍.....
 
സുന്ദരികളായ  പെണ്ണുങ്ങളെ ഗന്ധര്‍വന്‍  മയക്കി കൊണ്ട് പോകുമെന്ന  മുത്തശ്ശി കഥ  ........
 
...........................................
നേരം അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു
 
പാടവരമ്പിലൂടെ കുറച്ചു നടക്കണം ......
 
അപ്പോള്‍ കാണാം ഉത്സവം കാണാന്‍  പോകുന്നവരും.....തിരിച്ചു വരുന്നവരും......പാട വരമ്പിലൂടെ വരിവരിയായി.....ഓലചൂട്ടും കതിച്ചുപിടിച്ചു.....അത് ഉയരത്തില്‍ വീശി.....അതിനു പിന്നില്‍.....ബലൂണും പീപിളിയും പിടിച്ച കുട്ടികളെയും ഒക്കത്ത് വെച്ച് അമ്മമാരും  അമ്മൂമ്മമാരും എന്ന്  വേണ്ട....ഒരു കുടുംബത്തിലുള്ള എല്ലാവരുമുണ്ടാവും......
 
പാടവരമ്പിലൂടെ കുറച്ചു ചെന്ന് കഴിഞ്ഞാല്‍....പിന്നെ ചെറിയ ഒരു തോട് ...
അത് മുറിച്ചു കടന്നാല്‍ പിന്നെ നീണ്ടു കിടക്കുന്ന ഒരു മണ്ണ് റോഡ്‌ ആണ് ...
അത് നേരെ മലമുകളിലുള്ള അമ്പലത്തിലെക്കാണ് ....
 
ആ വഴിയില്‍.....അമ്പലത്തിനടുതെത്തുന്നതിനിടക്ക് രണ്ടു വേറെ കാവുകളും ഉണ്ട്.....
 
ഒരു ഗന്ധര്‍വന്‍  കാവും.....പിന്നെ ....ചെരുകാരി കാവും.....
.........................................................................
 
മലമുകളില്‍ എത്തിയപ്പോഴേക്കും  ചാത്തന്‍ തറ തുടങ്ങിയിരുന്നു......
 
വലിയ കിരീടമൊക്കെ വെച്ച് ചായമെല്ലാം പൂശി......
കാണികളായ കുട്ടികളുടെ അടുത്തൊക്കെ വന്നു പേടിപ്പിച്ചു..
അവരുടെ കയ്യിലുള്ള ബലൂണ്‍ ഒക്കെ വാങ്ങി ......
മേളതിനോത്തു  താളം ചുവട്ടുന്ന ചാത്തന്‍ തറ കാണാന്‍ വലിയ ഒരു ജനാവലി തന്നെ യുണ്ടാവും.......
.............................. .............................. .............................. ..........
 
ആ തിരക്കിനിടയില്‍ കൈത്തണ്ടയില്‍ ഒരു കരുത്തേറിയ 
കൈത്തലം അമര്‍ന്നത് ഓര്‍മയുണ്ട് ........
 
മുത്തശ്ശി കഥയിലെ ഗന്ധര്‍വന്‍ തന്നെയോ അതോ..? 
 
പാലപൂവിന്റെയും ചെമ്പകതിറെയും മറ്റേതോ പേരറിയാത്ത 
പൂക്കളുടെയും നറുമണം ഒന്നിച്ചു പൊതിഞ്ഞു വോ..?....
ഒരു അപ്പൂപ്പന്‍ താടിപോലെ പറന്നു നടക്കുകയാണോ ..?
സ്വയം നഷ്ടപ്പെട്ട ഏതോ നിമിഷം ....
ചെവിയില്‍ മുറുകുന്ന വാദ്യമേളങ്ങളുടെ താളം..........
ഇടയ്ക്കു ചാത്തന്‍ തറ യുടെ  ഉച്ചത്തിലുള്ള അട്ടഹാസം.......
...........................................................
 
സ്വയം ബോധം വന്ന ഏതോ നിമിഷത്തില്‍ കണ്ണ് തുറന്നപ്പോള്‍
ആല്‍ മരത്തിന്റെ ഇലകള്‍ ചിന്നം പിന്നം ഇളകിയാടുന്നത്‌........
നിലാവിന് റെ വെളിച്ചത്തില്‍ കാണാമായിരുന്നു......
.............................. .............................. .............................. .....
 
കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിയാണോ പറന്നാണോ എത്തിയത് ..?
കിതക്കുന്ന ശ്വാസം അവളുടെ ചുമലില്‍ തട്ടിയപ്പോഴേക്കും
അവള്‍ കഴുത് തിരിച്ചു ചോദിച്ചു.....നീ എവിടെയായിരുന്നെടീ......
 
.ചാത്തന്‍ തറ അപ്പോഴേക്കും അവസാന ആടി തിമിര്‍ക്കലില്‍  ആയിരുന്നു......
 
" അറിയില്ല ....ഞാന്‍ നിന്നെ കാണാതെ"........
മുഴുമിപ്പിക്കുംപോഴേക്കും ......അടുത്ത കരിമരുന്നിനു  തീ കൊളുത്തിയിരുന്നു........
 
കഴുത്തിലുണ്ടായിരുന്ന മാല കാണാതെ പോയത്.....അവളോട്‌ തല്ക്കാലം പറയണ്ട ന്നു വെച്ചു ......
.............................. .............................. .............................. .............................. ............
 
ഉറക്കം വരാതെ ....തിരിഞ്ഞും മറിഞ്ഞും.....
കണ്ണില്‍  ആല്ഇലകളുടെ ഇളകിയാട്ടം  .....പൂക്കളുടെ സുഗന്ധം
മനസ്സില്‍ നിന്നും അപ്പോഴും പടി യിറങ്ങതെ  നിന്നിരുന്നു........
.............................. .............................. .............................. ..............
മൂന്നാം പക്കം.......ഉത്സവത്തിനു തിരശീല വീണു
കച്ചവടക്കാരെല്ലാം.......അവരുടെ സാധനങ്ങള്‍ എടുത്തു വെച്ച് കെട്ടുന്ന തിരക്കിലായിരുന്നു...
അടുത്ത ഉത്സവ പറമ്പ് തേടി....
......................................
."എന്താ ...പോവാറായില്ലേ...?"
പരിചിത ശബ്ദം  കേട്ട് തിരിഞ്ഞു നോക്കി.......
.......................
കാവി മുണ്ട് ഉടുത് ...കയ്യില്‍ ഒരു കറുത്ത ചരട് കെട്ടി.....കഴുത്തില്‍  ഒരു എലസ്സിടു....
നെറ്റിയില്‍ ഒരു ചന്ദനക്കുറിയുമായി.....ഒരാള്‍.. .
എവിടെ ആണ് ഈ ശബ്ദം മുന്‍പ് കേട്ടത് ..?
......................................
" ഇത് ഇയാളുടെതല്ലേ"
അയാളുടെ നീട്ടിയ കയ്യില്‍ നിന്നും കളഞ്ഞു പോയ മാല കണ്ടപ്പോ........ 
അദ്ഭുതം തോന്നി...
തെല്ലു നാണത്തോടെ....അതിലേറെ അതിശയത്തോടെ.......അത് വാങ്ങി..
ചെരുപ്പെടുക്കാന്‍ പോയ കൂട്ടുകാരി കണ്ടോ എന്ന് തിരിഞ്ഞു നോക്കാന്‍ കണ്ണെടുതപ്പോഴേക്കും ...
കച്ചവട സാധനങ്ങല്‍ ഒക്കെ കെട്ടി മുറുക്കിയ വണ്ടി യിലേക്ക്.....
 ഒരു ചെറുപുഞ്ചിരി  തൂകി...അയാള്‍  പതിയെ നടന്നകന്നിരുന്ന്നു....

11 comments:

 1. പ്രിയപ്പെട്ട രാജേഷ്‌,

  സുപ്രഭാതം !

  ഗ്രാമവും കാവും,ഉത്സവവും വളക്കച്ചവടക്കാരും എന്റെ കണ്മുന്‍പില്‍ തെളിയുന്നു.ഓര്‍മകളില്‍ തെളിയുന്ന എന്റെ ഗ്രാമത്തിലെ ഉത്സവങ്ങള്‍...വളരെ ഇഷ്ടപ്പെട്ട വിഷയം.നന്നായി എഴുതി.തൊഴാന്‍ വരുന്ന പെണ്‍കുട്ടികളെ വെറുതെ, വിട്ടു കൂടെ?:)

  മനോഹരമായ ഓര്‍മ്മകള്‍ ഉണര്‍ത്തിയ വരികള്‍.അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനു ,
   സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു നന്ദി........
   കാലം ഉത്സവത്തിന്റെ ആ പഴയ മുഖം തന്നെ മാറ്റിയിരിക്കുന്നു..........
   എങ്കിലും പഴയ ഓര്‍മ്മകള്‍....കൂട്ടുണ്ട്.........
   എന്ത്തന്നെയായാലും അടുത്ത ഉത്സവത്തിന്‌ നാട്ടില്‍ പോണംന്നുണ്ട്......
   പിന്നെ.... തൊഴാന്‍ വരുന്നവരെ വെറുതെ വിടുന്ന കാര്യം........
   എഴുതാന്‍ തുടങ്ങിയപ്പോ..അനുവിന്റെ ഇതേ ചോദ്യം മനസ്സില്‍ വന്നിരുന്നു.....
   പിന്നെ തോന്നി .....അങ്ങിനെ വെറുതെ വിട്ടാല്‍ പറ്റില്ലാലോ ന്നു......
   നല്ലൊരു സായാഹ്നം നേരുന്നു...
   സ്നേഹപൂര്‍വ്വം,
   രാജേഷ്‌ ...

   Delete
 2. നല്ല ആഖ്യാന ശൈലി ....

  താങ്കളുടെ ഓരോ എഴുതും

  വ്യത്യസ്തത പുലര്‍ത്തുന്നു ഇനിയും എഴുതുക

  വാക്കുകളുടെ പെയ്തു ഒരു ഉത്സവം പോലെ ആകട്ടെ !!

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ലക്ഷ്മി,

   സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് നന്ദി.....
   ഇത് പോലെയുള്ള പ്രോത്സാഹാനങ്ങള്‍ സന്തോഷം തരുന്നു.......
   നല്ലൊരു സായാഹ്നം നേരുന്നു....

   സ്നേഹപൂര്‍വ്വം

   രാജേഷ്‌

   Delete
 3. പ്രവാസിയായതു കൊണ്ടാവാം ,,നാടിനെകുരിച്ചും നാട്ടിലെ ഉത്സവങ്ങളെ കുറിച്ചുമൊക്കെ പറയുമ്പോള്‍ ആകാംക്ഷയോടെ വായിച്ചു പോകും .,ഉത്സവവും തിറയും ഗന്ധര്‍വനുമോക്കെയായി കഥ പറഞ്ഞപ്പോള്‍ നന്നായി ഇഷ്ട്ടായി ..ഒരു കാര്യത്തില്‍ ഒഴികെ അക്ഷരത്തെറ്റ്ന്‍റെ കാര്യത്തില്‍ :)

  ReplyDelete
 4. പ്രിയപ്പെട്ട ഫൈസല്‍....
  സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് നന്ദി.....
  അക്ഷരതെറ്റുകള്‍ വരാതെ ടൈപ്പ് ചെയ്യാന്‍ കൂടുതല്‍ ശ്രദ്ധിക്കാം ....
  ഗൂഗിള്‍ ട്രാന്‍സിലേഷന്‍ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ....
  ചെറിയ തെറ്റുകള്‍ വന്നു പോകുന്നു .....
  ഫൈസലിന്റെ കമ്മന്റ് പോലെ....
  "പ്രവാസിയായതു കൊണ്ടാവാം ,,നാടിനെകുരിച്ചും നാട്ടിലെ"
  നല്ലൊരു സായാഹ്നം നേരുന്നു.....
  സ്നേഹപൂര്‍വ്വം..
  രാജേഷ്‌...

  ReplyDelete
 5. Hi Rajesh..first tym Im comng thz wayy,this is nice really. Nyway Im Anna frm bangalore..Im gong to read ur other 18 topics..best wishes...

  ReplyDelete
 6. Hey Rajesh I have read other 3..
  'SOORYAKANTHIYUDE ORMA' 'ANUBHAVA KURIPPUKAL' 'OOHIKKAMO'
  Hey wat hapened @d end of OOHIKKAMO?Did u marry her???????????
  Dont knw how to write malayalam here,dats wat in ANGALEYA BHASHA,,nyway I need the answer of OOHIKKAMO!!!!!!Y didnt u write any christmas special????????????

  ReplyDelete
  Replies
  1. Dear Anna

   Thankx for reading and encouraging with your valuable comments.....

   “Oohikkamo” I wrote… but he saw her or not ..Let it be a suspense....

   Moreover I would like to encourage my friends by giving an opportunity for imagining the end part of it as per their wish. U can also give a climax to it as per your imagination.
   ................

   My wish also to share my Xmas party funnies held years ago with my frnds.
   Definitely i will do my level best.


   Have a nice evening.

   snehapoorvam..
   rajesh pottekkad

   Delete
 7. Hi Rajesh>>>>wat happened NO POST<<<<<<<<< :(

  Anna Bangalore

  ReplyDelete
 8. കഥ ലളിതവും മനോഹരവുമാണ്

  ReplyDelete

“ഇവിടെ വന്നു പോകുന്നു എങ്കില്‍
എന്റെ ബ്ലോഗില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു എന്ന്
അറിയാന്‍ ഒരു അഭിപ്രായം പറഞ്ഞു കൂടെ ..?