September 29, 2011

തേന്‍തുള്ളി

 
ഒര്മയുണ്ടാകുമോ..
ഒരു  നനുത്ത ജനുവരി മാസത്തില്‍....
തുള്ളി മഞ്ഞില്‍ മുഖം നോക്കാന്‍ സൂര്യ കിരണങ്ങള്‍
മത്സരിച്ച ആ ദിവസം ആദ്യമായി നമ്മള്‍ കണ്ടത് ...
കൂട്ട് കാരോടോത്തു പോകുമ്പോള്‍ ഇടം കണ്ണിട്ടു എന്നെ നോക്കിയത്..

പേരറിയാത്ത  ഏതോ  ഈണം മൂളി
നീ എന്റെ അടുത്ത് വന്നത് ...
എന്നെ തഴുകിയത്..കാതില്‍ കളിമൊഴി ചൊല്ലിയത്
എന്നെ സ്വന്തമാക്കി  നീ എവിടെക്കോ പോയ്‌ മറഞ്ഞത് ..

വീണ്ടും ആ ജനുവരി വന്നിരുന്നെങ്കില്‍ എന്നോര്‍ത്ത്
ഞാന്‍ കാത്തു നിന്നത്  ..
നിനക്ക്  വേണ്ടി  കരുതി വെച്ച തേന്‍ തുള്ളി........
നുകരാന്‍ എന്തെ നീ വന്നില്ല ..?
പൂവിന്റെ ആയുസ്സില്‍ വണ്ട്‌ 
തേന്‍ തേടി ഒരിക്കലെ വരൂ
എന്ന് ഞാന്‍ മറന്നു പോയീ..
വെറുതെ കാത്തിരുന്നു...
   
ഇന്ന് നീ അറിയാതെ എന്നെ കടന്നു പോയീ 
ആ സാമീപ്യം തേടി എന്റെ മനസ്സ് തുടിച്ചപ്പോഴും
നീ എന്റെ അടുത്ത് വന്നപോഴും......
നിന്നെ കാത്തിരുന്ന് നിറം നഷ്ടപ്പെട്ട മണം നഷ്ടപ്പെട്ട എന്നെ ..
നീ ചേര്‍ത്ത് പിടിച്ചപ്പോഴും ..........
ഞാന്‍ അറിഞ്ഞിരുന്നു.....


എന്നിലെ ശേഷിക്കുന്ന ഒരിറ്റു ജീവനില്‍
നിനക്ക് തരാന്‍ തേന്‍ തുള്ളി പോയിട്ട്
ഒരു തുള്ളി കണ്ണീരു പോലും ബാക്കിയില്ല എന്ന് ...
നിന്നോട് പറയാന്‍ കാത്തു  വെച്ചതെല്ലാം മറന്നു പോയ ആ നിമിഷം ..............
പെട്ടെന്നുള്ള ചാറ്റല്‍ മഴയില്‍
ഞെട്ടട്ട് ചെളിവെള്ളത്തിലേക്ക് വീണ 
ഈ  ജീവന്റെ തേങ്ങല്‍ നിന്നെ ഞാന്‍ എങ്ങനെ അറിയ്ക്കാന്‍ ...????
ഒന്ന് മാത്രം ....ഉള്ളു പിടയുമ്പോള്‍ ബാക്കി ആകുന്ന ഈ ആഗ്രഹത്തിന്
ഈ പൊഴിയുന്ന ഓരോ മഴ തുള്ളിയും സാക്ഷിയാകട്ടെ !!!
ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍...........
ഞാനൊരു പൂവായി ജനിക്കാതിരിക്കട്ടെ .......
നീയൊരു ശലഭ മായും ............!!!



September 28, 2011

പ്രവാസിയുടെ ഓണം

ഓണപ്പാട്ടിന്റെ ഈണം അലയടിക്കാത്ത ഒരു നാട്ടില്‍

ഏതോ ഓണം കേറാമൂലയില്‍ ...

ഒരു സൗഹൃദത്തിന്റെ രുചി ചാലിച്ച്‌...

ഒന്നോ രണ്ടോ പ്രാവശ്യം ഒഴിഞ്ഞ ഗ്ലാസ്സുകളുടെ

കൂടി മുട്ടല്‍ കൈകൊട്ടികളി  ആക്കി മാവേലി

തമ്പുരാനെ യാത്രയാക്കി ....


കൈതപൂക്കുന്ന ഇടവഴിയും  തുമ്പയും മുക്കുറ്റിയും
തേന്മാവും കാവും കുളവും പച്ച വിരിച്ച വയലും
പന്തടിക്കാന്‍ ഒന്നിച്ചു  കൂടിയിരുന്ന
ആ വലിയ മൈതാനവും ......എല്ലാം മനസില്‍ .......
ആ  സന്തോഷത്തില്‍.....
പഴയ ആ ഓണത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന സുഖത്തില്‍
ഒരു ഉറക്കം കൂടി ആയപ്പോള്‍ പ്രവാസിയുടെ
ഓണം പൂര്‍ ത്തി യായീ ......



September 13, 2011

മണല്‍ക്കാറ്റു..



ഋതുഭേദങ്ങളുടെ തണുത്ത ഈ ഇടനാഴിയില്‍ നില്‍ക്കെ
നിന്‍റെ സ്വപ്നങ്ങള്‍ക്കുമേല്‍ വയ്ക്കുവാന്‍.......

നിന്നെക്കുറിച്ച് എന്നിലുണ്ടായിരുന്ന...
തീനിറമുള്ള ഓര്‍മ്മകള്‍ പോലും..
മണല്‍ക്കാറ്റിന്‍റെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞ സൂര്യനെപ്പോലെ
അവ്യക്തമായിതീര്‍ന്നിരിക്കുന്നു .

മരുഭൂമിയുടെ വിജനതയില്‍ ഞാന്‍ നിന്‍റെ പ്രണയ മുഖം തിരയവേ..
ഞാനറിയാതെ എനിയ്ക്കു ചുറ്റും പെയ്ത വേനല്‍ മഴയില്‍ നിന്ന്,
ഈ മണല്‍ സമുദ്രം; ഓര്‍മകളുടെ ഗര്‍ഭം ധരിക്കുകയും പെയ്തോഴിയുകയും
എനിയ്ക്കു ചുറ്റും മൗനമായി സ്വയം അവശേഷിക്കുകയും ചെയ്യുന്നു ..

ഞാന്‍  മഴയ്ക്കായി വീണ്ടും കാത്തിരുന്നു ..........
നിലാവില്ലാത്ത ഈ  രാത്രിയില്‍ .......
ഹൃദയത്തില്‍ നിനക്കായി കൊളുത്തി വെച്ച
ഇത്തിരി നെയ്ത്തിരി വെട്ടം അണയാതെ ...
ഞാന്‍ നീ എന്ന മഴയ്ക്കായി വീണ്ടും കാത്തു ഇരിക്കുകയാണ് ....