January 31, 2012

ഇണ പ്രാവുകള്‍



പനിചൂട് കാര്‍ന്നുതിന്ന ഒരു രാത്രി താണ്ടി
പകലിന്റെ കയ്യിലേക്ക് ഞാന്‍ വീണു പോയപ്പോള്‍....

തിരക്കുകളും തലവേദനയും മറന്നു എന്നെ ഉറക്കികിടത്താന്‍ ഒരു
വേദനസംഹാരി തപ്പി അലമാരയിലേക്ക് നീണ്ട കൈകള്‍ തട്ടി എന്തോ താഴേക്ക്‌ !!

ഒരു നിമിഷം !!

ചിതറി തെറിച്ച ഇണ പ്രാവുകളുടെ സ്പടിക ചിറകുകള്‍ നോക്കി നിശ്ച്ചലമയീ   ഞാന്‍ നില്‍ക്കെ ....!!!

ഒരു ചാറ്റല്‍ മഴയുടെ അതിരുകള്‍ക്ക് അപ്പുറത്ത് അവളുടെ മുഖം
കത്തിച്ചു  വെച്ച ഒരു നെയ്ത്തിരി നാളം പോലെ.....!!!
അമ്പല ചുറ്റു വിളക്കുകള്‍

നിശബ്ദം എരിഞ്ഞ ആ രാവില്‍ .....

രാത്രി പകലാകുവോളം പെയ്ത അവളെന്ന  മഴയില്‍ ...
ഞാന്‍ ഇല്ലാതായ  ഓര്‍മയ്ക്ക്....

അവശേഷിക്കുന്ന അവളുടെ സമ്മാനം!!!

അവളുടെ ഓര്‍മ്മകള്‍ പോലെ ചിതറി തെറിച്ചു നഷ്ടമായീ  എന്ന അറിവ്
എന്നെ മറ്റൊരു പനിചൂടിലാക്കി പൊതിഞ്ഞു പിടിച്ചു  ...


ഓര്‍മകളുടെ അവശേഷിക്കുന്ന പൊട്ടുകള്‍ പോലെ ....

ചിതറിക്കിടക്കുന്ന ആ സ്പടികതുണ്ടുകള്‍ പെറുക്കി എടുക്കെ
ഒരുനിമിഷം എന്റെ മനസ്സ് ആ സംഭവത്തിലേക്ക് കൂപ്പുകുത്തി ....

ഒരു ഹംസമായി നിലക്കാനുള്ള അപേക്ഷയുമായി  സുഹൃത്തിന്റെ  അപ്രതീക്ഷിത വരവയിരുന്നില്ലേ തുടക്കം....

ബംഗ്ലൂരില്‍ ജോലി ചെയ്യുന്ന സന്ദീപ്‌ എന്നു  പേരുള്ള ഒരു സുഹൃത്തായി അവനിഷ്ടപെടുന്ന ആ കുട്ടിയോട് കാര്യങ്ങള്‍ അവതരിപ്പിക്കാം എന്ന ഉറപ്പില്‍ ആ കരിങ്കല്‍ പടവിന്‍ മേല്‍ നിന്ന് എണീക്കുമ്പോള്‍.......

അറിയില്ലായിരുന്നു.....!

അവള്‍ കുടിയേറാന്‍ പോകുന്നത് ഈ

ഹംസത്തിന്റെ മനസ്സിലെക്കാകും എന്ന് ....

കഴിവിറെ പരമാവധി പൊടിപ്പും തൊങ്ങലും  വെച്ച് സുഹൃത്തിന്റെ ഗുണങ്ങള്‍  ഫോണിലൂടെ വിശദീകരിച്ചപ്പോള്‍

മരുതലക്കലെ  അവളുടെ ദെഷ്യ സ്വരം അവളെ ഒന്ന് നേരിട്ട് കാണണം എന്ന തോന്നലുണ്ടാക്കിയോ ..?

കുംകുമം കലര്‍ത്തിയ ചന്ദന ക്കുറി യുമായി ഒരു ഇളം പച്ച ദാവണി യുടുത്ആ വരസ്യര്  കുട്ടി മുന്‍പില്‍ വന്നപ്പോള്‍  മനസ്സു ഒന്നിളകിയോ? ......

അവന്‍ ഇത്രയ്ക്കു മോഹിക്കാന്‍ കാരണം ഉണ്ടായിരുന്നു ന്നു തോന്നിയോ....?

അപരിചിതനായി തന്നെ അവളോട്‌ സുഹൃത്തിന്റെ പ്രണയത്തെ പറ്റി സംസാരിച്ചു മടങ്ങിവരവെ ........

ശബ്ദ  രൂപ സദ്രിശ്യ കൂട്ടിക്കിഴിക്കളില്‍ ഇത് സന്ദീപ്‌ അല്ല മറ്റാരോ ആണ് എന്ന് മനസ്സിലായ മട്ടില്‍ വിജയിച്ച  ഭാവ- സബ്ദവുമായി അവളുടെ ....വിളി .....

ഫോണിലൂടെ ഉരുണ്ടുകളിച്ച ഈ ആള്‍ മാറട്ടക്കാരനെ  അവള്‍ കയ്യോടെ പിടികൂടിയത്   .....

കാര്യങ്ങള്‍ എല്ലാം തുറന്നു സമ്മതിക്കേണ്ടി വന്ന ആ സന്ദര്‍ഭം....പിന്നെ ഒരു സൌഹൃദതിലേക്കു അത്  വഴി മാറി ...

 അന്ന് അമ്പല പടവുതാണ്ടി ഇറങ്ങിയ
എന്നെ അവള്‍ വീണ്ടും തൊഴാന്‍ ക്ഷണിച്ചത് .....

കൃഷ്ണ  തുളസി മണമുള്ള ആ അമ്പല മുറ്റത്തൂടെ അമ്പലത്തിലെ പ്രതിഷ്ഠ കളെയും  ആചാരങ്ങേലും പറ്റി ഒരു കൊച്ചു  കുട്ടി പറയുന്ന കൌതുകത്തോടെ എന്നോട് പറഞ്ഞു കൊണ്ട് ..
എന്നെ തൊട്ടുരുമ്മി അവള്‍ നടന്നപ്പോള്‍ ....

അവള്‍ കയ്യില്‍ ചേര്‍ത്ത് പിടിച്ച പൂവയോ പ്രസാദ മയോതീരാന്‍ ഒരു നിമിഷം മനസ്സ് മോഹിച്ചുവോ...?

അവളുടെ വാക്കുകള്‍ക്ക്  ആയിരുന്നോ അവള്‍ തൊടുവിച്ച ചന്ദനതിനയിരുന്നുവോ കൂടുതല്‍ തണുപ്പ് ...?

പൂജക്ക്‌ ശേഷം നട തുറക്കുന്നതും കത്ത് ചാരതു നിന്ന അവളുടെ  ഈറനണിഞ്ഞ മുടിയിഴകള്‍ എന്റെ ദേഹത്ത് തട്ടിയപ്പോഴുള്ള  കുളിര്.....

വ്യക്തമായി കാണാമായിരുന്ന  കടഞ്ഞെടുത്ത ആ പിന്‍ കഴുത്തിലെ .....മുത്തുമണി
മാല ക്ക്  പകരം...........

ഒരു താലി ചാര്‍ത്തി സ്വന്തം ആക്കാനുള്ള മോഹതിലേക്ക് എന്നെ എതിച്ചുവോ ?

ചാറ്റല്‍മഴയില്‍....അവളുടെ ചെറിയ  പുള്ളിക്കുടയില്‍... അവളെ ചേര്‍ത്ത് നടന്ന ആ പകല്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് തോന്നിയോ ?.....


അമ്പലകുള കടവ് കഴിഞ്ഞുള്ള ആ വളവില്‍ വെച്ച് അവളെ എന്നിലേക്ക്‌   ചേര്‍ത്ത് പിടിച്ചപോള്‍ .....

നേരത്തെ തോന്നിയിരുന്ന ആ ചന്ദനത്തിന്റെ തണുപ്പ് ചെറിയ ഒരു ഇളം ചൂടിലേക്ക് വഴി മാറിയിരുന്നുവോ.....?

എപ്പോഴാണ് എന്നെ മറക്കാന്‍ അവളെ ഉപദേശിക്കാന്‍ തോന്നിയത് ..?

ഒന്നും കയ്യില്‍ ഇല്ലാത്തവന്റെനിസഹ്ഹയത അവള്‍ക്കു മനസ്സിലായീ കാണുമോ ..?

പുതപ്പു തലയിലൂടെ മൂടി.............
ഒരു വേദന സംഹാരിയില്‍ അവളെയും പനിചൂടിനെയും മുക്കി അറിയാതെ എപ്പോഴോ  മയക്കത്തിലേക്കു ...
ഞാന്‍ വീണു പോയീ .....

2 comments:

“ഇവിടെ വന്നു പോകുന്നു എങ്കില്‍
എന്റെ ബ്ലോഗില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു എന്ന്
അറിയാന്‍ ഒരു അഭിപ്രായം പറഞ്ഞു കൂടെ ..?