September 15, 2012

നഷ്ടസ്വര്‍ഗം


പുറത്തു നല്ല മഴയുണ്ടായിരുന്നു  ...യാത്ര ക്ഷീണവും മഴയുടെ സംഗീതവും ..ഒരു ചെറിയ ആലസ്യത്തിലേക്ക് വഴുതി വീണപ്പോള്‍.......
ബസ്‌സ്റ്റാന്റ് എത്തിയത് അറിഞ്ഞില്ല......ഇറങ്ങി പുറത്തേക്കു നടന്നു......

കണ്ണുകള്‍ അറിയാതെ  ആ ബുക്ക്‌സ്റ്റാലിന്റെ  ഇടതു വശതേക്ക് .......
മഞ്ഞ പെയിന്റ് അടിച്ച ആ സ്നേഹക്കൂടു അവിടെ തന്നെ ഉണ്ടായിരുന്നത് ആശ്ചര്യം തോന്നി.........
എല്ലാവര്ക്കും മൊബൈല്‍ ഉള്ളത് കാരണം ഇന്ന് ബൂതുകളെല്ലാം മറഞ്ഞു പോയ്ക്കൊണ്ടിരിക്കുക ആണല്ലോ

ആരോ പിടിച്ചു വലിച്ചത് പോലെ ....അറിയാതെ ..... അതിനടുത്തേക്ക്......
പെയിന്റ് ഇളകി തുടങ്ങിയ ഹാന്ടിളില്‍  പിടിച്ചു ഡോര്‍ തുറന്നു.......

പൊടിപിടിച്ചു കിടക്കുന്ന ....കെട്ടുപിണഞ്ഞ വയറുള്ള ഹെട്സെറ്റ്  എടുത്തു ........
ഡോര്‍ അടച്ചു പിടിച്ചു.........   സ്വയം നഷ്ടപ്പെട്ടു .....പറയാന്‍ പറ്റാത്ത ഒരു നൊമ്പരം.....ഒരേ നില്‍പ്പ് നിന്നു പോയീ കുറച്ചു നേരം  ......

വാതോരാതെ മണിക്കൂറുകളോളം സംസാരിച്ചു നിന്നിരുന്ന ദിവസങ്ങള്‍......നിറഞ്ഞു കവിഞ്ഞ സ്നേഹ നിശ്വാസങ്ങള്‍......അത്  നാലുഭാഗമുള്ള ഗ്ലാസ്സിലും കോട മഞ്ഞു പാളികള് തീര്‍ത്ത് ....... അതില്‍ വിരലുകള്‍ കൊണ്ട്  ചിത്രം വരച്ചു കൊതി തീര്‍ത്തിരുന്ന പകലുകള്‍ .....

"സാറെ അത് വര്‍ക്ക്‌ ചെയ്യില്ല .....!!!"

എന്ന ഷോപ് കാരന്റെ വിളി എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.....

പുറത്തിറങ്ങി.........എങ്ങോട്ട് പോകണം.....
എവിടെ നോക്കിയാലും ......പഴയകാല ഓര്‍മ്മകള്‍ ഉണരുന്നു ....
ഈ ടൌണ്‍......എന്നെ കുപ്പിവളകളുടെ കില്ലുക്കതിലേക്ക് ...
പതിഞ്ഞ സ്വരത്തിലുള്ള കൊഞ്ചലുകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു ...

ഒരു ഓടോയ്ക്ക് കൈ കാണിച്ചു.......!!
ഓട്ടോയുടെ കുടുകുടു സബ്ദം കൊണ്ടാണോ....അതോ ആ പഴയ   മീറ്റര്‍ on ആക്കിയപ്പോഴുള്ള ‍ ഉള്ള "കണിം" സബ്ദം കൊണ്ടാണോ എന്നറിയില്ല......  അയാളോട് ക്രിസ്ത്യന്‍ ചര്ച്ച് എന്ന് വീണ്ടും പറയേണ്ടി വന്നത്......

മീറ്ററില്‍ കാണിച്ച 15 രൂപ കൊടുത്തു .....ചര്‍ച്ചിന്റെ മുന്നില്‍ ഇറങ്ങിയപ്പോള്‍ .....
അന്ന് ഈ യാത്രക്ക് 4 രൂപയായിരുന്ന എന്നാ കാര്യം ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല....

ചര്‍ച്ചില്‍......തിരക്ക് കുറവായിരുന്നു.....
മുന്‍ ഭാഗത്ത്‌ അന്നത്തെ പോലെ തന്നെ മെഴുകു തിരി കച്ചവടക്കാര്‍ ഉണ്ടായിരുന്നു....

ഒരു നിമിഷം..... ഓര്‍മകളുടെ.....
"അവിടെ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ‍ ആഗ്രഹിച്ച എന്ത് കാര്യവും നടക്കും" അവളുടെ ഓര്‍മ്മപ്പെടുത്തല്‍.....മനസ്സിലേക്ക് വന്നു.....
എന്റെ കളിയാക്കി ഉള്ള ചിരിക്കു പകരം ചുണ്ട് കൊട്ടി ഉള്ള നോട്ടം.......
പിന്നെ 7 മെഴുകുതിരികള്‍.....എന്റെ കയ്യിലേക്ക് പിടിപ്പിച്ചത് ....
അത്രയും തന്നെ അവളുടെ കയ്യില്‍.......!!

അറിയാതെ കാലുകള്‍ മെഴുകുതിരി കച്ചവടക്കാരന്റെ അടുത്തേക്ക്..... വെറുതെ ഒരു പാക്കറ്റ് മെഴുകുതിരി വാങ്ങിച്ചു.......

അവളുടെ കാല്‍പാദം പതിഞ്ഞ അതെ പള്ളിയില്‍......അവളും ഞാനും മുട്ട് കുത്തി നിന്ന അതെ സ്ഥലത്ത് .......ആ മെഴുകുതിരികളുമായി......ഞാന്‍ തനിയെ ...

ഇന്ന് എനിക്ക് പ്രാര്‍ത്ഥിക്കാന്‍.......ആഗ്രഹിക്കാന്‍ ഒന്നുമില്ലാതെ.....!!

അന്ന് നീ മെഴുകുതിരി കത്തിച്ചു വെച്ച് എന്നെ പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ‍ .....
ഞാന്‍ നിന്നെ കളിയാക്കിയത് കൊണ്ടാണോ......?
അതോ... എന്റെ പ്രാര്‍ത്ഥന ശരിയായി കാണില്ലേ ?
എന്റെ ആഗ്രഹം....................അല്ല....നമ്മളുടെ   ആഗ്രഹം നിറവേറാന്‍...??

ഒരു തേയ്മാനവും സംഭവിക്കാത്ത ഓര്‍മ്മകള്‍ ....
ആ വിങ്ങിപൊട്ടല്‍ കടിച്ചമര്‍താന്‍ ......എനിക്ക് കഴിഞ്ഞില്ല.....!!
ഈ തിരിഞ്ഞു നടപ്പ് ..നിന്റെ ഓര്‍മകളില്‍ നിന്നുള്ള ഒളിച്ചോട്ടം ....

പടിപുര കടന്നതും....."എന്തെ നീ രാവിലെ എത്തും എന്ന് പറഞ്ഞതാണല്ലോ"
ഓലക്കൊടി എടുതു വെക്കുന്ന  കാര്ത്യയിനിയുടെ  അരികത്തു നിന്ന് അമ്മ യുടെ പരിഭവം കലര്‍ന്ന ചോദ്യം..

മറുപടി ഒരു ചിരിയിലൊതുക്കി........ബാഗ്‌ ഉമ്മറത്തിണ്ണയില്‍ വെച്ചു .....

ചൂടോടെയുള്ള  ചായ ........കുറച്ചു ഉന്മേഷം തന്നു.......
സ്ഥിരം വെക്കാറുള്ള സ്ഥലത്തിന്നു തന്നെ കാച്ചിയ എണ്ണയുടെ കുപ്പി എടുത്തു..........!!

കൂടുതല്‍ സമയം കുളത്തില്‍  നില്‍ക്കേണ്ട ...
വെള്ളം പെട്ടെന്ന് മാറി ദോഷം പിടിക്കേണ്ട എന്നാ അമ്മയുടെ താക്കീത്‌ ......

തോര്‍ത്ത്‌ മുണ്ടെടുത്ത് കുളക്കടവിലേക്ക് ....
കൈകള്‍ ‍ വീശി.....പായലുകള്‍ തെന്നി മാറ്റി .......
ആ തെളിഞ്ഞ വെള്ളത്തില്‍  ഒന്ന് മുങ്ങിയപ്പോ......
മനസ്സിനും ശരീരത്തിനും.....വല്ലാത്ത ഒരു സുഖം ......

അമ്മ വിളമ്പി തന്ന ചോറിനു......ഒരു  വല്ലാത്ത രുചി   തോന്നി.....

ഉമ്മറത്തെ അച്ഛന്റെ ചാര് കസേരയില്‍....വെറുതെ കിടന്നു.....

"മരുന്ന് കഴിച്ചു ഞാന്‍ കിടക്കാന്‍ പോവാ ....നീ സമയമാവുമ്പോള്‍ കിടന്നോ....വാതില് കുറ്റിയിടാന്‍ മറക്കേണ്ട ...."   ന്ന അമ്മയുടെ ഓര്‍മ്മപ്പെടുത്തല്‍........

ഉറക്കം വരുന്നില്ല ...വെറുതെ മച്ചിന്റെ അകത്തേക്ക് കടന്നു....

അവിടെ വലിയ കൃഷ്ണ വിഗ്രഹം........തൊഴുതു......

കുളിച്ചീറനായി അന്ന് അവള്‍ പ്രാര്‍ത്ഥിക്കാന്‍ നിന്നപ്പോള്‍ ...പിറകില്‍ ചെന്ന് അവളെ കെട്ടിപ്പിടിച്ചതും.....
പിന്കഴുത്തില്‍ ഉമ്മ വെച്ചതും........
"ദൈവത്തിന്റെ മുന്നില്‍ വെച്ച് വേണ്ടാതീനം കാണിക്കരുത് ട്ടോ" എന്നാ അവളുടെ താക്കീതും...... നാണത്തോടെ യുള്ള  അവളുടെ തിരിഞ്ഞു പോക്കും......

ഇത്രയധികം സ്നേഹിച്ചത് കൊണ്ടാണോ ദൈവമേ.......അവളെ നീ ......എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയത്...?

കൊതുവല ഇട്ട കട്ടിലില്‍ എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ....ഉറക്കം വന്നതേ ഇല്ല......!!

ടെറസ്സിന്റെ മുകളില്‍ പോയി......കുരുമുളക് ഉണക്കാന്‍ വെച്ച ഓല പായ എടുത്തിട്ട് അതില്‍ മാനം നോക്കി കിടന്നു......

അപ്പൊ ഞാന്‍ കണ്ടു....മാനത്തെ നക്ഷത്ര കൂട്ടത്തില്‍.....ഒരു തിളങ്ങുന്ന നക്ഷത്ര മായി....നീ എന്നോട് കണ്ണ് ചിമ്മിയത്..... ...?
അതോ.......എന്റെ വേദന കാണാന്‍ വയ്യാതെ നീ കണ്ണടച്ച്ചതോ..?
നിന്നെ നോക്കികിടന്ന .........ഞാന്‍ അറിഞ്ഞൂ....!!
ഒരു തുള്ളി ജലകണം എന്റെമുഖതില്‍പതിഞ്ഞതും .....അതെന്റെ കണ്ണുനീരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും ....അടുത്ത നിമിഷത്തില്‍ തന്നെ അത് ഒരു പേമാരി ആയി രൂപാന്തരപ്പെട്ടതും ..... ഞാന്‍ ആ മഴയില്‍ ഇല്ലാതായതും   .......... 

11 comments:

  1. പ്രിയപ്പെട്ട രാജേഷ്‌,

    മഴച്ചാറ്റല്‍ നല്‍കുന്ന കുളിരില്‍ ഈ വരികള്‍ വായിച്ചപ്പോള്‍,

    മനസ്സിന് വല്ലാതെ സങ്കടമായി......!

    അനുഭവമാണോ,കഥയാണോ എന്നറിയില്ല.....!

    വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌ !അഭിനന്ദനങ്ങള്‍ !

    നഷ്ട്ടപ്പെട്ട സ്വര്‍ഗ്ഗവും, നൊമ്പരപ്പെടുത്തുന്ന ഓര്‍മകളും ജീവിതാവസാനം വരെ കൂടെയുണ്ടാകും. ഒരിക്കലും മറക്കാന്‍ പറ്റില്ല.

    എന്നാലും, ജീവിക്കണം.........സന്തോഷത്തോടെ....

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനുപമ.....
      സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് നന്ദി.....
      ഇത് അനുഭവം ഒന്നും അല്ല.......
      എന്നാ കഥയാണോ ന്നു ചോദിച്ചാ.....
      അത് മാത്രമോട്ടല്ലതാനും..... ........
      ഒരു കുത്തിക്കുറി .......
      വെറുതെ......
      നല്ലൊരു സായാഹ്നം നേരുന്നു......
      സ്നേഹപൂര്‍വ്വം....
      രാജേഷ്‌

      Delete
  2. ഇവിടം ഇഷ്ടമായി.
    ഈ വാക്കുകളെ ഒന്നൂടെ ഇഷ്ടായി.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഉമ ......
      ഇവിടം ഇഷ്ടമായ ആളെ നോക്കി നടന്നെത്തിയത്‌......
      ഒരു മനോഹര തീരത്തായിരുന്നു......
      സ്നേഹപൂര്‍ണമായ അഭിപ്രായത്തിന് നന്ദി....
      നല്ലൊരു സായാഹ്നം നേരുന്നു......
      സ്നേഹപൂര്‍വ്വം ...
      രാജേഷ്‌

      Delete
  3. മനസ്സിലേയ്ക്ക് നേരിട്ട് കയറിവരുന്ന ഒരു ലാളിത്യം താങ്കളുടെ ശൈലിക്ക് സ്വന്തമാണ്‌. അതെനിക്ക് ഇഷ്ടമായി. തുടര്‍ന്നും എഴുതുക.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട പള്ളിക്കരയില്‍.....
      സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു നന്ദി....
      വളരെ സന്തോഷം തോന്നുന്നു......ഈ ചെറിയ ഒരു പോസ്റ്റിനുള്ള വലിയ അഭിപ്രായം.....
      നല്ലൊരു സായാഹ്നം നേരുന്നു....
      സ്നേഹപൂര്‍വ്വം
      രാജേഷ്‌

      Delete
  4. ഹൃദയസ്പര്‍ശിയായ അവതരണം ഇഷ്ടമായി.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഉദയ പ്രഭന്‍..
      സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു നന്ദി.....
      ഒരു തുടക്ക ക്കാരന്‍ എന്ന നിലക്ക്......
      ഈ അഭിപ്രായങ്ങള്‍ എനിക്ക്ക് ഊര്‍ജം തരുന്നവ.....
      നല്ലൊരു സായാഹ്നം നേരുന്നു....
      സ്നേഹപൂര്‍വ്വം ..
      രാജേഷ്‌

      Delete
  5. പ്രിയപ്പെട്ട നിയാസ് .....
    സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് നന്ദി......
    പഴയതെല്ലാം ഒലിച്ചു പോകട്ടെ.......
    അത് പുതിയ സ്വപ്നത്തിന്റെ നാമ്പുകള്‍ തിളിര്‍ക്കനായിരിക്കും....
    തിളിര്‍ക്കട്ടെ....അല്ലേ??
    നല്ലൊരു സായാഹാനം നേരുന്നു....
    സ്നേഹപൂര്‍വ്വം ...
    രാജേഷ്‌

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വളരെ ഇഷ്ടമായി... 'ശബ്ദം' അക്ഷര തെറ്റ് ഉണ്ട്

    ReplyDelete

“ഇവിടെ വന്നു പോകുന്നു എങ്കില്‍
എന്റെ ബ്ലോഗില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു എന്ന്
അറിയാന്‍ ഒരു അഭിപ്രായം പറഞ്ഞു കൂടെ ..?