March 25, 2012

രാത്രിയുടെ താളം



കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ ജോലി തിരക്ക് കാരണം ഒന്ന് നേരത്തെ ഉറങ്ങണം എന്ന് മനസ്സില്‍ ആലോചിച്ചു കിടന്നപ്പോഴാണ്‌ പതിവ് ചടങ്ങ് തെറ്റിയ വിവരം ഓര്‍മ്മ വന്നത്.......


കിടന്നുകൊണ്ട്  തന്നെ ലാപ്‌ എടുത്തു ....
കിടക്കാന്‍ നേരം ഒരു ഗുളിക പോലെ ഫേസ് ബുക്ക്‌ ടാബ് ലെറ്റ്‌  .....
രാവേറെ നീണ്ട ഫേസ് ബുക്ക്‌ ഗുസ്തിക്ക് ശേഷം
ഉറക്കം പിടിച്ചപ്പോഴാണ്...


അങ്ങനെ  ഉറങ്ങണ്ട എന്നെ മട്ടില്‍ ഫോണ്‍ അടിക്കുന്നത് ...ആരാകും ...
രാത്രിയില്‍ വൈകി വരുന്ന കാള്‍......ദേഷ്യത്തോടെ എടുത്തു...
ഉറക്കത്തിന്റെ അന്ത്യയാമത്തിലെ ഉണര്ച്ചയായീ ആ വിളി .....

സുഹൃത്താണ്‌... ....
ഒരു nightclub-ഇല്‍ പോകുക എന്ന ഓഫര്‍ ...അവന്റെ വക ഓഫര്‍ ചെയ്ത പാര്‍ടി ...

nightclub-ഇല്‍ പോകുക എന്നത് എന്റെ ഒരാഗ്രഹം കൂടി ആയിരുന്നു ...

അതിനൊരവസരം കിട്ടിയത് ശരിക്കും മുതലാക്കാന്‍ തന്നെയായിരുന്നു തീരുമാനം ....
കാരണം പിറ്റേ ദിവസം വെള്ളിയാഴ്ച  ആയിരുന്നു....അവധി ദിനം ....


അങ്ങനെ അവന്റെ  പാര്‍ടി ....  ഞാനും എത്തി പെട്ടു....
ദുബായ് നഗരത്തിന്റെ അന്ത്യ വേളകള്‍ ചിലവഴിക്കാന്‍ എത്തിയ അനേകം
ആസ്വാദകരില്‍ ഒരാളായീ ....


മദ്യത്തിന്റെ ലഹരിയും ഉയര്‍ന്നു പൊങ്ങുന്ന
സംഗീതത്തില്‍ മതിമറന്നു ആടുന്ന 
അര്‍ദ്ധ നഗ്ന മേനികളുടെ കൊഴുപ്പും .......


മേശയില്‍ കൊട്ടിതുടങ്ങിയ താളം സിരകളില്‍ പടര്‍ന്നപ്പോള്‍ 
ആട്ടവും പാട്ടും തുടങ്ങിയ സുഹൃത്തിനെ മറികടന്നു അകത്തെ കാഴ്ചകള്‍ 
കണ്ടു ആസ്വദിക്കാന്‍ നീങ്ങിയ  ...ഞാന്‍.....

 എത്തിച്ചേര്‍ന്നത്  പതിചാരിയ ഒരു വാതിലിനു മുന്‍പില്‍ ...

ആകാംഷ എന്നെ അകത്തേക്ക് പിടിച്ചു വലിച്ചപ്പോള്‍........
വെറും നിലത്തു കൂനികൂടി   ഇരിക്കുന്ന  ഒരു പെണ്‍കുട്ടിയുടെ ദയനീയ രൂപം ..........

എന്നെ ഒന്ന്  രക്ഷപപെടുതുമോ ..? എന്ന യാചന കണ്ണുകളില്‍..

ഹേ ...എന്ത് പറ്റി..? എന്ന എന്റെ ചോദ്യത്തിന് മറുപടി
ആയീ ആ മാന്‍ മിഴികളില്‍ നിറഞ്ഞ  ഭയം ....


എന്റെ പുറത്തു പതിഞ്ഞ പരുപരുത്ത  കയ്യ് ......

"എന്താണിവിടെ  കാര്യം  ..?

ജബ്ബാര്‍സിംഗിനെ ഓര്‍മിപ്പിക്കുന്ന ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അജാനുബാഹുവായ
ഒരാള്‍......!!!

 പുറത്തു പോയില്ല എങ്കില്‍ തൂക്കി  വെളിയില്‍ കളയും എന്ന ഭാവം മുഖത്ത് ..

ഒരുവിധത്തില്‍ സുഹൃത്തിനെയും കൂട്ടി വെളിയില്‍
കടന്നു  വീടെതുംമ്പോഴും  ..


രാത്രിയുടെ താളം പോലെ ഏതോ ഹൃദയമിടിപ്പിന്റെ ശബ്ദം  ...!!
വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ  വിഹ്വലത നിറഞ്ഞ മിഴികള്‍ !!!
 ഓര്‍മയില്‍ നിന്ന് മായുന്നതെ ഉണ്ടായിരുന്നില്ല ...!!

അവള്‍ക്കെന്തായിരിക്കും സംഭവിച്ചത്.....അല്ലെങ്കില്‍ സംഭവിക്കുന്നത്‌......??????????

അതൊന്നും അന്വേഷിക്കലല്ല എന്റെ ജോലി എന്ന് സ്വയം പറഞ്ഞു തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചപ്പോഴും ......
ആ   ഉറക്കത്തിലെക്കുള്ള    വഴിയില്‍..............
മനസ്സില്‍....എവിടെയോ...ഒരു ...വേദന..........നിലനിന്നിരുന്നുവോ .......???

2 comments:

“ഇവിടെ വന്നു പോകുന്നു എങ്കില്‍
എന്റെ ബ്ലോഗില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു എന്ന്
അറിയാന്‍ ഒരു അഭിപ്രായം പറഞ്ഞു കൂടെ ..?